മൂന്ന് ദിവസം കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയയുണ്ട്; പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി - ബാല

കൊച്ചി: കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയുടെ പുതിയ വീഡിയോ പുറത്ത്. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബാലയുടെ വീഡിയോയാണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരുമാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഒപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു. 

'എല്ലാവർക്കും നമസ്കാരം. ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. ഇനി രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെ​ഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. ശസ്ത്രക്രിയക്ക് സമ്മതപത്രം ഒപ്പിടാനാണ് ചിറ്റപ്പനും ചിറ്റമ്മയ്ക്കും നാട്ടിൽ നിന്നും എത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വരാൻ കഴിഞ്ഞില്ല.എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു' - ബാല പറഞ്ഞു. 

മാര്‍ച്ച് മാസം ആദ്യയാഴ്ചയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുന്‍പ്  കരള്‍രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ഇതിനിടെ ബാല ആശുപത്രിയില്‍ ആയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ താന്‍ നേരിടേണ്ടിവരുന്ന ദുരനുഭവത്തെക്കുറിച്ച് എലിസബത്ത് തുറന്ന് പറഞ്ഞിരുന്നു.  ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ മുൻ പങ്കാളി അമൃത സുരേഷും മകൾ അവന്തികയും ഗോപി സുന്ദറും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More