'ആദിപുരുഷ്'; പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മുംബൈ: രാമായണം പശ്ചാത്തലമായി ഒരുക്കിയ 'ആദിപുരുഷ്‌'  സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രഭാസിന്റെയും സംവിധായകൻ ഓം റൗട്ടിന്റെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ പങ്കുവെച്ചത്. രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാൻ്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രംകൂടിയാണിത്.ജൂണ്‍ 16-നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തുക.

പ്രഭാസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമാണ് ആദിപുരുഷ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം എന്നീ ഇന്ത്യൻ ഭാഷകളിലും മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ആദിപുരുഷിന്‍റെ ടീസര്‍ പുറത്തുവിട്ടതിനുപിന്നാലെ ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്നും ട്രോളുകളും ആരംഭിച്ചിരുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശാന്തസ്വരൂപനും ദയാലുവുമായ രാമനെ കോപിതനായാണ് കാണിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കാര്‍ട്ടൂണ്‍ കാണുന്നതുപോലെ തോന്നുന്നു എന്നും പോഗോ ചാനലില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇതിലും നിലവാരമുണ്ടാകുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീസറിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സിനിമയുടെ വിജയത്തെ എങ്ങനെ ബാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More