നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ സമ്മേളനത്തിനിടെ ബിജെപി എംഎല്‍എ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബാഗ്ബസ മണ്ഡലത്തിലെ എംഎല്‍എയായ ജാദവ് ലാല്‍ നാഥ് ആണ് സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടത്. സ്പീക്കറും മറ്റ് എംഎല്‍എമാരും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. ജാദവിന് പിന്നിലിരുന്നവരില്‍ ആരോ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവും. വസ്തുതകള്‍ കണ്ടെത്താതെ വിഷയത്തില്‍ പ്രതികരിക്കാന്‍ എനിക്കാവില്ല. രേഖാമൂലം പരാതിയും ലഭിച്ചിട്ടില്ല എന്നായിരുന്നു വിഷയത്തില്‍ ത്രിപുര നിയമസഭാ സ്പീക്കര്‍ ബിശ്വബന്ധു സെന്നിന്റെ പ്രതികരണം. എംഎല്‍എ പോണ്‍ കാണുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ ബിജെപി അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതാദ്യമായല്ല ഒരു ബിജെപി എംഎല്‍എ പൊതുസ്ഥലത്ത് പോണ്‍ വീഡിയോ കണ്ടതിന് പിടിക്കപ്പെടുന്നത്. 2012-ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. ലക്ഷ്മണ്‍ സാദവി, സിസി പാട്ടീല്‍ എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നീട് നടത്തിയ അന്വേഷത്തില്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തുകയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം, സഭ കഴിഞ്ഞയുടന്‍ സ്ഥലംവിട്ട ജാദവ് ലാല്‍ നാഥ് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.

Contact the author

National Desk

Recent Posts

National 22 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 22 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 22 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 22 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More