രോഗികളും മരണവും കുറയുന്നു, ഇറ്റലി ആത്മവിശ്വാസം വീണ്ടെടുക്കുന്നു

 ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍- 260 മരണം മാത്രം 

 റോം: ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 260 പേര്‍ മാത്രമാണ് മരണമടഞ്ഞത്. ഇന്നലെയിത്  415 ആയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് ഇന്നലെ ഒറ്റയടിക്ക് ഏകദേശം പകുതിയായി കുറയുകയായിരുന്നു. ഇതോടെ കോവിഡ്-19 ബാധിച്ച്  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 26,644 ആയി.

രോഗീവര്‍ദ്ധനാ നിരക്കില്‍ ഗണ്യമായ കുറവ് 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,324 പേര്‍ക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇതോടെ ഇറ്റലിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,97,675 ആയി.

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ രോഗ ശമനത്തിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More