പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

കോട്ടയം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശദാബ്ദി ആഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയതാണെന്നും എന്തുകൊണ്ടാണ് തന്നെ അവഗണിക്കുന്നതെന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയാണ് തന്നെ ഈ സ്ഥാനങ്ങളിലെല്ലാം എത്തിച്ചതെന്നും പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെന്ന് തോന്നിയാല്‍ പറഞ്ഞാല്‍ മതി താന്‍ മാറിക്കോളാം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ചെന്നിത്തലയ്ക്കും എംഎം ഹസനും അവസരം കൊടുത്തു. അപ്പോള്‍ ഇത് സ്വാഭാവികമായും അവഗണനയാണല്ലോ. എന്താ കാരണം എന്ന് എനിക്കറിയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ വരുമ്പോള്‍ ഒരു മുന്‍ പിസിസി പ്രസിഡന്റ് പങ്കെടുക്കേണ്ടത് ആവശ്യമാണ്. പങ്കെടുക്കുന്നുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. പരിപാടിയെപ്പറ്റിയുളള വീക്ഷണത്തിന്റെ സപ്ലിമെന്റിലും എന്റെ പേരുണ്ടായിരുന്നില്ല. ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയതാണ്. സ്വരം നന്നാവുമ്പോള്‍ തന്നെ പാട്ടുനിര്‍ത്താന്‍ ഞാന്‍ തയാറാണ്. പാര്‍ട്ടിയാണ് എന്നെ ഈ സ്ഥാനങ്ങളിലെല്ലാം എത്തിച്ചത്. ആ പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നുകയാണെങ്കില്‍ അത് അറിയിച്ചാല്‍ മതി. ഞാന്‍ തുടര്‍ന്ന് ഒന്നിലേക്കുമില്ല എന്ന് കെ സി വേണുഗോപാലിനോടും കെ സുധാകരനോടും പറഞ്ഞിട്ടുണ്ട്'-  മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവഗണന തുടരുകയാണെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വ്യക്തമാക്കി മുരളീധരന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ശശി തരൂരും അതൃപ്തനാണ്. കെപിസിസി പ്രസിഡന്റ് നേരിട്ടാണ് ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പ്രസംഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിപാടിയില്‍ മുന്‍നിരയിലെ സീറ്റുപോലും അദ്ദേഹത്തിന് ലഭിച്ചില്ല. പിന്നീട് ഡിസിസി പ്രസിഡന്റ് എഴുന്നേറ്റ് സീറ്റ് തരൂരിന് കൊടുക്കുകയായിരുന്നു. സംഘാടകര്‍ തിരക്കിനിടയില്‍ വിട്ടുപോയതാകാമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More