കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

അഗര്‍ത്തല: നിയമസഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍ നാഥ്. താന്‍ ബോധപൂര്‍വ്വം അശ്ലീല വീഡിയോ കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നും ജാദവ് ലാല്‍ നാഥ് പറഞ്ഞു. ബാഗ്ബസ മണ്ഡലത്തിലെ എംഎല്‍എയായ ജാദവ് ലാല്‍ സ്പീക്കറും മറ്റ് എംഎല്‍എമാരും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പോണ്‍ വീഡിയോ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജാദവ് ലാലിന്റെ പ്രതികരണം.

'അതെങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ പോണ്‍ വീഡിയോകള്‍ കാണുകയായിരുന്നില്ല. പെട്ടെന്ന് എനിക്കൊരു കോള്‍ വന്നു. അപ്പോള്‍തന്നെ ഫോണില്‍ ആ വീഡിയോ പ്ലേ ചെയ്തുതുടങ്ങി. ഞാന്‍ വീഡിയോ ക്ലോസ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അതിന് സമയമെടുത്തു'- ജാദവ് ലാല്‍ നാഥ് പറഞ്ഞു. മനപ്പൂര്‍വ്വം വീഡിയോ കണ്ടതല്ലെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും എന്ത് തീരുമാനമെടുത്താലും താന്‍ അത് അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവും. വസ്തുതകള്‍ കണ്ടെത്താതെ വിഷയത്തില്‍ പ്രതികരിക്കാന്‍ എനിക്കാവില്ല. രേഖാമൂലം പരാതിയും ലഭിച്ചിട്ടില്ല എന്നായിരുന്നു വിഷയത്തില്‍ ത്രിപുര നിയമസഭാ സ്പീക്കര്‍ ബിശ്വബന്ധു സെന്നിന്റെ പ്രതികരണം.ഇതാദ്യമായല്ല ഒരു ബിജെപി എംഎല്‍എ പൊതുസ്ഥലത്ത് പോണ്‍ വീഡിയോ കണ്ടതിന് പിടിക്കപ്പെടുന്നത്. 2012-ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പോണ്‍ വീഡിയോ കണ്ടതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു

Contact the author

Web Desk

Recent Posts

National 21 hours ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 1 day ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More