മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

മുംബൈ: മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ നല്‍കിയ പരാതി ബോംബെ ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. 2019 -ലാണ് മാധ്യമ പ്രവര്‍ത്തകന്‍ അശോക് പാണ്ഡെ സൽമാൻ ഖാനും അംഗരക്ഷകൻ നവാസ് ശെയ്ഖിനുമെതിരെ പരാതി നല്‍കിയത്. ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

2019 -ല്‍ നടന്‍ സൈക്കിള്‍ പോകുമ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്തുവെന്നും ഇതിനുപിന്നാലെ തന്നെ നടനും അംഗരക്ഷകനും മർദിച്ചുവെന്നും ഫോൺ പിടിച്ചുവങ്ങിയെന്നുമാണ് അശോക് പാണ്ഡെയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അശോക് പാണ്ഡെ എവിടെയാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നാണ് സല്‍മാന്‍ ഖാന് വേണ്ടി കേസ് വാദിച്ച് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More