വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

ചെന്നൈ: ഗായകനും നടനുമായ വിജയ്‌ യേശുദാസിന്‍റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണനഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. വീട്ടുജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സംഭവത്തില്‍ അഭിരാമിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുജോലിക്കാർക്കെതിരായ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

 നടന്‍ രജനീകാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറെയും വീട്ടുജോലിക്കാരിയേയും അറസ്റ്റ് ചെയ്തിരുന്നു.  ഇവരുടെ പക്കല്‍ നിന്നും 100 പവൻ സ്വർണാഭരണങ്ങൾ, 30 ഗ്രാം വജ്രാഭരണങ്ങൾ, 4 കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National 21 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 21 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 21 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 21 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More