ഊട്ടി: ഓസ്ക്കാര്‍ പുരസ്ക്കാരം നേടിയ 'ദി എലിഫന്റ് വിസ്പറേഴ്സ്' ഹ്രസ്വചിത്രത്തില്‍ കഥാപാത്രങ്ങളായ പാപ്പാന് ദമ്പതികളായ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പന് ചരിഞ്ഞു. നാലു മാസം പ്രായമുളള കുട്ടിയാനയാണ് ചരിഞ്ഞത്. വയറിളക്കമാണ് മരണകാരണമെന്നാണ് വിവരം. മാര്‍ച്ച് 16- ന് ധര്‍മപുരി ജില്ലയില്‍ കിണറ്റില്‍ വീണ കൊമ്പനെ രക്ഷിച്ചു മുതുമലയില്‍ എത്തിക്കുകയായിരുന്നു. നാലുമാസം പ്രായമുള്ള കൊമ്പൻ പാപ്പാൻ ദമ്പതികളോടു നന്നായി ഇണങ്ങിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ ഉച്ചയോടെ കുട്ടിക്കൊമ്പന് വയറിളക്കമുണ്ടായത്. അമ്മയുടെ പാലിന് പകരം കൊടുക്കുന്ന കൃത്രിമപാൽ ദഹിക്കാതെ വന്നതിനെ തുടര്‍ന്ന് നിർജലീകരണം സംഭവിക്കുകയായിരുന്നുവെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു. രാത്രി ഒരു മണിയോടെയാണ് അന്ത്യം.