കൊച്ചി: 'കുറുക്കൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'കുറുക്കൻ'. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇവരെ മൂന്ന് പേരെയും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മൂന്ന് പേരുടെയും മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററിലുള്ളത്. പല രൂപത്തിൽ, പല ഭാവത്തിൽ.. ഇതിലാരായിരിക്കും കുറുക്കൻ? എന്ന ക്യാപ്ഷനോടെയാണ് വിനീത് ശ്രീനിവാസൻ പോസ്റ്റർ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.