ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

ടെല്‍ അവീവ്: ചെടികള്‍ മിണ്ടാപ്രാണികളല്ല. അവ കരയും സംസാരിക്കും. ടെല്‍ അവീവ് സര്‍വകലാശാലയിലെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വസന്തത്തില്‍ ചെടികള്‍ പൂക്കുകയും  കായ്ക്കുകായും ചെയ്യുന്നതാണ് അവയുടെ ആശയവിനിമയമായി നാം സാധാരണ കണക്കാകുന്നത്. എന്നാല്‍ അങ്ങനെയല്ല, യഥാര്‍ത്ഥത്തില്‍ തന്നെ അവ സംസാരിക്കുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് ടെല്‍ അവീവ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകന്‍ സെല്‍ എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ എഴുതിയ പ്രബന്ധത്തില്‍ അവകാശപ്പെടുന്നത്. 

മനുഷ്യരെപ്പോലെ ഉയര്‍ന്ന ശബ്ദത്തിലാണ് ചെടികള്‍ സംസാരിക്കുന്നത് എങ്കിലും അത് നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. അതിന്റെ ഡെസിബല്‍ വേരെയൊരു തലത്തിലായതിനാലാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ് പഠനം പറയുന്നത്. തക്കാളി. പുകയില, ഗോതമ്പ്, ചോളം തുടങ്ങിയവയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് എന്ന് പഠനം പറയുന്നു. മനുഷ്യരുടെ കേള്‍വിക്ക് ഗോചരമായ ശബ്ദത്തിലേക്ക് മാറ്റിയതിന് ശേഷമാണ് ചെടികളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്. 

മാനസിക സമ്മര്‍ദ്ദം കൂടുതല്‍ അനുഭവിക്കുന്ന ചെടികളാണ് ശബ്ദം പുറപ്പെടുവിക്കുകയും കരയുകയും ചെയ്യുന്നത്. ചെടികളെ രണ്ടു ഗ്രൂപ്പുകളായെടുത്ത് അവയില്‍ ചില ചെടികള്‍ക്ക് അഞ്ചുദിവസത്തോളം വെള്ളമൊഴിച്ചില്ല. അവയില്‍ ചിലതിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി . ഇവയെല്ലാം ഒറ്റപ്പെട്ട പ്രദേശത്ത് ശബ്ദം കൃത്യമായി കേള്‍ക്കാന്‍ സാധിക്കന്ന അക്വാസ്റ്റിക് ബോക്‌സിലാണ് വെച്ചത്. അള്‍ട്രാസോണിക് മൈക്രോഫോണുകളും സെറ്റ് ചെയ്താണ് ഇവയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്. പിന്നീട് റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ചെടികള്‍ സംസാരിക്കും എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്-  സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു. 

Contact the author

Environment

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 10 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 1 year ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More