ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ - 99 മരണം, 1257 രോഗികള്‍ മാത്രം

ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ - 99 മരണം  

ബര്‍ലിന്‍കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 99 പേരാണ്. ഇന്നലെ 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം  5,976 ആയി. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്.  യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

പുതിയ രോഗികളുടെ എണ്ണത്തിലും കുറവ് 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1257 പേര്‍ക്ക് മാത്രമാണ് ജര്‍മ്മനിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ രോഗീ സ്ഥിരീകരണമാണിത്. മരണ സംഖ്യ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗികളുടെ വര്ദ്ധനവായിരുന്നു ജര്‍മ്മനിയുടെ പ്രധാന വെല്ലുവിളി. ഇതില്‍ നിന്ന് മുക്തി നേടുന്നതോടെ ജര്‍മ്മനിക്ക് കൊറോണ വൈറസിനെ അതിജീവിക്കല്‍ എളുപ്പമാകും അതിലേക്കുള്ള സൂചനയായാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗീ വര്‍ദ്ധനാനിരക്കിലെ ഈ വലിയ കുറവിനെ കാണുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More