പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച ആരംഭിച്ചു

ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി  കൂടിക്കാഴ്ച ആരംഭിച്ചു. വീഡിയോ കൺഫ്രൻസിലൂടെയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ച നടത്തുന്നത്.  കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി 5 മിനുട്ടോളം ആമുഖ പ്രസം​ഗം നടത്തി. തുടർന്ന് കേന്ദ്ര് ആരോ​ഗ്യ സെക്രട്ടറി  പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യം കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് വിവരിച്ചു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായും ഇതു സംബന്ധിച്ച് സംസാരിച്ചു.   മുഖ്യന്ത്രിമാർ സംസ്ഥാനങ്ങളിലെ സ്ഥിതിക​ഗതികൾ സംബന്ധിച്ച് സംസാരിക്കുകയാണ്.  മേഘാലയ മുഖ്യമന്ത്രിയാണ് ആദ്യം സംസാരിച്ചത്. ഇതിന് ശേഷം മിസോറം മുഖ്യമന്ത്രി സംസാരിക്കും. മുഖ്യമന്ത്രിമാരിൽ എല്ലാവർക്കും സംസാരിക്കാനുള്ള അവസരം നൽകില്ല. കഴിഞ്ഞ തവണത്തെ യോ​ഗത്തിൽ അവസരം ലഭിക്കാത്ത മുഖ്യമന്ത്രിമാരാണ് ഇന്ന് സംസാരിക്കുക. ​ഗുജറാത്ത് ബീഹാർ ഒഡീഷ തുടങ്ങി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പ്രസം​ഗിക്കാൻ അവസരമുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിക്ക് യോ​ഗത്തിൽ സംസാരിക്കാൻ അവസരം ഇല്ലാത്തതിനാലാണ് യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.

മെയ്-3 ന് അവസാനിക്കുന്ന ദേശീയ ലോക്ഡൗൺ നീട്ടേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾ നിലപാട് അറിക്കും. ലോക് ഡൗൺ നീട്ടണമെന്ന്  6 സംസ്ഥാനങ്ങൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.  മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബം​ഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.  പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോൺഫ്രൻസിൽ മുഖ്യമന്ത്രിമാർ ഈ ആവശ്യം ഉന്നയിക്കും. ഈ സംസ്ഥാനങ്ങളിൽ രോ​ഗബാധ ഏറ്റവം രൂക്ഷമായിരിക്കുന്നത്. മെയ് 3 ന് രണ്ടാം ഘട്ട ലോക്ഡൗൺ അവസാനിരിക്കെയാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ലോക് ഡൗൺ പിൻവലിച്ചാൽ രോ​ഗ വ്യാപനം കൂടമെന്നാണ് സംസ്ഥാനങ്ങളുടെ വിലയിരുത്തൽ. ലോക്ഡൗണിനെകുറിച്ച് പഠിക്കാൻ നിയോ​ഗിച്ച പ്രത്യേക സമിതിയുടെ നിർദ്ദേശ കൂടി പരി​ഗണിച്ചാണ് ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 17 വരെയെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ നീട്ടണമെന്നാണ് ആവശ്യം. തെലങ്കാന മാത്രമാണ് സ്വന്തം നിലയിൽ ലോക്ഡൗൺ ദീർഘിപ്പിച്ചിരിക്കുന്നത്. കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ തീരുമാനത്തെ ആശ്രയിച്ചാണ് നിലപാട് എടുക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More