ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന് നന്ദി; വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്കയച്ച കത്ത് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒരു അധ്യാപികയ്ക്ക് ഇതിനേക്കാള്‍ അംഗീകാരം എന്തുവേണം എന്ന് ചോദിച്ചാണ് മന്ത്രി കത്തുപങ്കുവെച്ചത്. കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്താണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കിട്ടിയ അംഗീകാരമാണിതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നുമറിയാത്ത തന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന് നന്ദിയെന്നും ടീച്ചറെ അടുത്തറിഞ്ഞപ്പോള്‍ തന്നെക്കാള്‍ നല്ലൊരു അമ്മയുടെ അടുത്തേക്ക് അയച്ച സന്തോഷമായിരുന്നെന്നും വിദ്യാര്‍ത്ഥിയുടെ അമ്മ കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

ടീച്ചറിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നേരിട്ടുപറഞ്ഞാല്‍ എനിക്ക് പറയാന്‍ കഴിയില്ല. കരയാനേ കഴിയൂ. കാരണം, ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന്. ആദ്യമായി നഴ്‌സറിയില്‍ കൊണ്ടുവിടുന്ന ഒരു കുട്ടിയെപ്പോലെയാണ് അവനെ മൂന്നാംക്ലാസിലേക്ക് കൊണ്ടുവിട്ടത്. ഒന്നും വായിക്കാനോ എഴുതാനോ അവന് അറിയില്ല. അക്ഷരങ്ങളെല്ലാം മറന്നുപോയ അവസ്ഥയില്‍. ടീച്ചര്‍ എന്തായിരിക്കും പറയുന്നത് എന്ന പേടി എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ടീച്ചറെ അടുത്തറിഞ്ഞപ്പോള്‍ എന്നെക്കാള്‍ നല്ല ഒരു അമ്മയുടെ അടുത്തേക്ക് അയച്ച ഒരു സന്തോഷമായിരുന്നു എനിക്ക്. 

അവന്‍ എല്ലാത്തരത്തിലും സുരക്ഷിതമായ കൈകളിലേക്കാണ് ചെന്നത്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് ടീച്ചര്‍. സ്വന്തം മക്കളെപ്പോലെ കരുതി സ്‌നേഹിച്ചതിന്, എല്ലാം പഠിപ്പിച്ചതിന്, കൂടുതല്‍ അറിവ് നല്‍കിയതിന്. ഇനിയും ടീച്ചര്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ടീച്ചറും കുടുംബവും കുട്ടികളുമുണ്ടാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 17 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More