അമരിക്കയില്‍ മരണനിരക്കില്‍ വന്‍ കുറവ്, മരണം 1148 മാത്രം

 അമേരിക്കയില്‍1148 പേര്‍ മരണമടഞ്ഞത്.  

വാഷിംഗ്‌ടണ്‍:  അമേരിക്കയില്‍  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,148 പേരാണ് മരണപ്പെട്ടത്.  കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട് മരണനിരക്കില്‍ 1000 ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 55,413 ആയി.  ഒരാഴ്ച മുന്‍പ് ദിനംപ്രതിയുള്ള മരണനിരക്ക് 1500 നു മുകളിലും തൊട്ടുതാഴെയുമായി വന്നിരുന്നുവെങ്കിലും  തൊട്ടടുത്ത ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെ ആകെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട്‌ മരണ-രോഗീ വര്‍ദ്ധനവ്‌ കുത്തനെ ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇന്നത്തെ മരണനിരക്കില്‍ നിന്ന് താഴോട്ട് കൊണ്ടുവരാന്‍ കഴിയുമോ എന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ ആശങ്ക. രാജ്യത്ത് ആകെ 9,87,160 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 

ന്യൂയോര്‍ക്കില്‍ മരണനിരക്ക്  367

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 367 പേരാണ് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 22,275 ആയി. 2,93,991 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

5938 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,09,038 പേര്‍ക്ക് രോഗം സ്ഥിരീക രിച്ചിട്ടുണ്ട്.

1,720 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 43,700 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

37,778 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 3,315 പേര്‍ മരണപ്പെട്ടു.ഫ്ലോറിഡ -1,074, മസ്സാച്ചുസെറ്റ്സ് -2,899, ലൂസിയാന -1,729, ഇല്ലിനോയിസ് -1,933, ജോര്‍ജ്ജിയ -916 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിങ്ങ്ടണില്‍  മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 13,512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 749 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More