മുംബൈ: രൺബീർ കപൂര്‍ നായകനായി എത്തിയ ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ ശിവയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട് അയന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രഹ്മാസ്ത്ര’ പാര്‍ട്ട് വണ്‍ ശിവ. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും തുടര്‍ ഭാഗങ്ങള്‍ വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണം ഒരുമിച്ചാവും നടക്കുകയെന്നും അയന് മുഖര്‍ജി അറിയിച്ചു. ബ്രഹ്മാസ്ത്ര ട്രിലജിയുടെ ആദ്യ ഭാഗത്തിന്റെ പേര് ശിവ എന്നായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും തിയറ്ററുകളില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒരു ഫാന്റസി ത്രില്ലറായാണ് 'ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ' ഒരുക്കിയിരിക്കുന്നത്. അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് സിനിമയുടെ പ്രമേയം. ശിവ എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമായാണ് ചിത്രത്തില്‍ വേഷമിട്ടത്. ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ നാഗാര്‍ജുനയും ഷാറൂഖാനും അഥിതി വേഷത്തിലെത്തിയിരുന്നു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്. സിനിമയുടെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയായിരുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.