കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കഴിഞ്ഞ ദിവസം 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. 3 ദിവസത്തേക്കായിരിക്കും കർശന നിയന്ത്രണങ്ങൾ. പരിശോധനാ ഫലം വരാൻ 3 ദിവസം എടുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം 3 ദിവസമാക്കിയത്. ജില്ലയിൽ അവശ്യസർവീസ് മാത്രം അനുവദിച്ചാൽ മതിയെന്ന് കോട്ടയത്ത് ചേർന്ന അവലോകന യോ​ഗത്തിൽ തീരുമാനിച്ചു. മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലാണ് അവലോകന യോ​ഗം ചേർന്നത്. ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും. രോ​ഗ പ്രതിരോധത്തിനായി ഹോമിയോ ആയുർവേദ മരുന്നുകൾ വിതരണം ചെയ്യും. ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ചില വാർഡുകളെ കൂടി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. നിലവിൽ കോട്ടയം ജില്ലയിൽ 11 കോവിഡ് രോ​ഗികളാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാം​ഗങ്ങൾക്ക് അസുഖമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. കൂടാതെ കൂടെ ജോലി ചെയ്തിരുന്ന 3 ആളുകളുടെയും പരിശോധനാ ഫലം നെ​ഗറ്റീവാണ്. ഇത് ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായി. ചുമട്ട് തൊഴിലാളിക്ക് എവിടെ നിന്നാണ് രോ​ഗം പകർന്നെതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതു കൊണ്ട് തന്നെ രോ​ഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജില്ലാ ഭരണകൂടം. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇനിയും പുറത്തുവരാനുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More