കൊച്ചി: മലയാളത്തിന്റെ പ്രിയ താരങ്ങളായ അഹാന കൃഷണയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന അടി സിനിമയിലെ ഗാനം പുറത്തിറങ്ങി. തോനെ മോഹങ്ങളു'മായി എന്ന് തുടങ്ങുന്ന വിഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്. സിനിമ ഏപ്രില്‍ 14- നാണ് തിയേറ്ററിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ പലകാരണങ്ങള്‍ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു.