യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുതിയ വരുമാനമാര്‍ഗം ഇല്ലാതായ സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ അടിക്കടി കൂട്ടി കേരള ജനതയെ കൊളളയടിക്കുകയാണെന്നും കേരളാ രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തില്‍ ഇതുവരെ ഇത്രയധികം കടബാധ്യതകള്‍ വരുത്തിയും ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസമൂഹത്തെ പിന്നോട്ടടിച്ച കാലഘട്ടമുണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് സര്‍വ്വീസ് സംരക്ഷണ മുന്നേറ്റം 'പടഹധ്വനി' 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും എന്നത് കെപിസിസി നല്‍കുന്ന വാഗ്ദാനമാണ്. മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തും. ഇക്കാര്യം അടുത്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ക്ഷേമപെന്‍ഷനുകള്‍ വിഷുവിനെങ്കിലും കുടിശിക തീര്‍ത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം '- കെ സുധാകരന്‍ പറഞ്ഞു. 

'കേരളത്തിലെ ജനങ്ങള്‍ രണ്ട് പോരുകാളകള്‍ക്കിടയിലാണ് ജീവിക്കുന്നത്. വടക്കേയറ്റത്ത് നരേന്ദ്രമോദിയും തെക്കേയറ്റത്ത് പിണറായി വിജയനും. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം ബിജെപി ഭയക്കുന്നതുകൊണ്ടാണ് ദുര്‍ബല വാദങ്ങളുയര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കിയത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More