ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

ബ്യൂണസ് അയേഴ്സ്: ഫിഫയുടെ റാങ്കിങ്ങില്‍ 2022 ലോകക്കപ്പ് ജേതാക്കളായ അര്‍ജന്‍റീന മികച്ച ടീമായി. ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്‍റീന ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.  ലോകകപ്പ് വിജയത്തിന് ശേഷം പനാമയ്‌ക്കെതിരെയും കുറക്കാവോയ്‌ക്കെതിരെയും നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയമാണ് അര്‍ജന്‍റീനയെ സ്വപ്നതുല്യമായ നേട്ടത്തിലെത്തിച്ചത്.  

2022 ലോകകപ്പില്‍ അര്‍ജന്‍റീനയോട് ഫൈനലില്‍ ഏറ്റുമുട്ടി രണ്ടാം സ്ഥാനത്തെത്തിയ ഫ്രാന്‍സാണ് ഫിഫ റാങ്കിംഗില്‍ ലോകത്തെ മികച്ച രണ്ടാമത്തെ ടീം. യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെയും റിപ്പബ്ലിക് ഓഫ് അയർലൻഡിനെയും തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി ഫിഫയുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നിര്‍ണ്ണായക മത്സരത്തില്‍ മൊറോക്കോയോട് ഏറ്റുവാങ്ങിയ പരാജയമാണ് ബ്രസീല്‍ ലോക റാങ്കിങ്ങില്‍ പിന്തള്ളപ്പെടാന്‍ കാരണമായത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ ലോകക്കപ്പ് ജേതാക്കളായ അര്‍ജന്‍റീനയുടെ കാപ്റ്റനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണൽ മെസ്സി അടുത്ത സീസണില്‍ സൗദി ക്ലബ്ബിനു വേണ്ടി കളിക്കാനുള്ള സാധ്യതയേറി. തങ്ങളോടൊപ്പം മെസിയെ ഉൾപ്പെടുത്താനുള്ള ശക്തമായ നീക്കവുമായി അൽ ഹിലാൽ ക്ലബ്ബിന്റെ ചർച്ചകൾ പുതിയ തലങ്ങളിലേക്ക് എത്തിയതായാണ് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബ്ബ് വന്‍ ഓഫര്‍ മെസ്സിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. പ്രതിവര്‍ഷം 400 മല്ല്യന്‍ യൂറോ വാഗ്ടാനം ചെയ്ത അൽ ഹിലാൽ അതിനു പുറമെ ലയണൽ മെസ്സി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.

Contact the author

Sports Desk

Recent Posts

Sports Desk 1 month ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 month ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 5 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 9 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More