കൊച്ചി: ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ബിജെപിക്ക് സമ്പൂര്‍ണ്ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുമെന്ന് കരുതാനാവില്ലെന്നും കേരളത്തില്‍ മൂന്നുമുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രതികരണം. ഒന്നാം ബിജെപി സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവര്‍ക്കുനേരെ ആക്രമണങ്ങളുണ്ടായിരുന്നെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ബിജെപി ക്രൈസ്തവ സമൂഹം ചെയ്ത നല്ലകാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആലഞ്ചേരി പുകഴ്ത്തി. 'നരേന്ദ്രമോദി മികച്ച നേതാവാണ്. അദ്ദേഹം ആരുമായും തര്‍ക്കത്തിന് പോകാറില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞു'-ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് ചില കാര്യങ്ങളില്‍ തൃപ്തിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ബിജെപിയുടെ സാധ്യത ജനങ്ങള്‍ പരിശോധിക്കുമെന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചിലര്‍ക്ക് വിയോജിപ്പുണ്ടെന്നും കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു.