ഗോമൂത്രത്തില്‍ അപകടകാരികളായ ബാക്ടിരിയകള്‍; ജനങ്ങള്‍ കുടിക്കരുതെന്ന് ഗവേഷകര്‍

ഡല്‍ഹി: ഗോമൂത്രത്തില്‍ അപകടകാരികളായ ബാക്ടിരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്‌. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ-കോളി സാന്നിധ്യമുള്ള ഏകദേശം 14 തരം ബാക്ടിരിയകളാണ് ഗോ മൂത്രത്തില്‍ കണ്ടെത്തിയത്. മനുഷ്യര്‍ ഇത് കുടിച്ചാല്‍ ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുദ്ധികരിച്ച ഗോമൂത്രത്തില്‍ അണുക്കളുണ്ടാവില്ലെന്ന വാദത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഭോജ് രാജ് സിംഗ് പറഞ്ഞു. പശുവിന്‍റെ മൂത്രത്തേക്കാള്‍ പോത്തിന്‍റെ മൂത്രം മെച്ചപ്പെട്ടതാണെന്നും എന്നാല്‍ കാലികളുടെ മൂത്രം മനുഷ്യന്‍ കുടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോമൂത്രം കുടിച്ചാൽ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുമെന്നും ഭോജ് രാജ് സിംഗ് മുന്നറിയിപ്പ് നല്‍കി.

2022 മുതല്‍ നവംബര്‍ വരെയുള്ള പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുക്കളില്‍ നിന്നും ശേഖരിച്ച മൂത്രത്തിന്‍റെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More