ധോണിയുടെയും സഞ്ജുവിന്‍റെയും ബാറ്റിംഗ് പരിശീലനം; വീഡിയോ വൈറല്‍

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയും ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഇരുവരും ഒരേ ഗ്രൌണ്ടിലാണ് ബാറ്റിംഗ് പരിശീലനം നടത്തുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് രാജസ്ഥാന്‍ റോയല്‍സിനെയാണ് നേരിടുക. ഇതിനുമുന്നോടിയായുള്ള പരിശീലന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീപ്പര്‍ ബാറ്റര്‍ സ്കിപ്പര്‍ തിംഗ് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ എം എസ് ധോണിക്കൊപ്പമുള്ള ചിത്രം സഞ്ജു സാംസൺ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. 'വാത്തി ഈസ് ഹിയർ' എന്ന് കുറിച്ചുകൊണ്ടാണ് ധോണിക്കൊപ്പമുള്ള ചിത്രം സഞ്ജു പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയും ഇപ്പോള്‍ വൈറലാണ്. 

ഇതുവരെ മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. റണ്‍ റേറ്റില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തും ചെന്നൈ സൂപ്പര്‍ കിങ്ങ്സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്. 

Contact the author

Sports Desk

Recent Posts

Sports Desk 10 months ago
IPL

വിരമിക്കാന്‍ അനുയോജ്യമായ സമയം, പക്ഷെ ആരാധകര്‍ക്കായി ഒരു സീസണ്‍ കൂടി കളിക്കും - ധോണി

More
More
Sports Desk 1 year ago
IPL

കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജുവിന് 12 ലക്ഷം രൂപ പിഴ

More
More
Sports Desk 1 year ago
IPL

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഓസിസ് താരം

More
More
Sports Desk 1 year ago
IPL

ഐ പി എല്ലില്‍ ഡല്‍ഹി ഇന്ന് ഗുജറാത്തിനെ നേരിടും; കളി കാണാന്‍ പന്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 1 year ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More
Sports Desk 1 year ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More