ഡല്‍ഹി: വിചാരണ തടവുകാരനായി ദീര്‍ഘകാലം ജയില്‍ കഴിഞ്ഞ പി ഡി പി ചെയര്മാന് അബ്ദുള്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ജാമ്യത്തില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുളള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രകൃയക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന അബ്ദുള്‍ മഅ്ദനി ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കര്‍ശന ജാമ്യവ്യവസ്ഥയില്‍ ബംഗളുരുവില്‍ കഴിയുന്ന മഅ്ദനി തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം നല്‍കിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്. ഇതനുസരിച്ച് ജൂലൈ 10 വരെ അബ്ദുള്‍ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.
സ്ഥിരം കുറ്റവാളിയാണ് മഅ്ദനി എന്നും അതുകൊണ്ട് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുത് എന്നുമായിരുന്നു ഭീകരവിരുദ്ധ സെല്ലിന്റെ വാദം. കര്‍ണാടക സര്‍ക്കാരിന്റെയും കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് അബ്ദുള്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥ അനുസരിച്ച് അബ്ദുള്‍ മഅ്ദനിയെ കേരളത്തില്‍ കര്‍ണാടക പോലീസ് അനുഗമിക്കണം. എന്നാല്‍ സുരക്ഷാ ചുമതല കേരളാ പൊലീസിനായിരിക്കും.