ഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനി നല്കിയ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയാണ് ഇയാള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ജാമ്യത്തിനായി രാജ്യത്തെ ഉന്നത നീതിപീഠത്തെ സമീപിച്ചത്.
തൃശ്ശൂരില്‍ വീട്ടില്‍ നിന്ന് കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്ന നടിയെ ഡ്രൈവറായി എത്തി യാത്രാമധ്യേ പീഡിപ്പിക്കുകയായിരുന്നു പള്‍സര്‍ സുനി. യാത്രയ്ക്കിടയില്‍ നടിയെ വണ്ടി മാറ്റിക്കയറ്റി കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്നാണ് പ്രതി പീഡനത്തിന് വിധേയയാക്കിയത്. അറസ്റ്റിലായ ശേഷം ഇതുവരെ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചിട്ടില്ല. 2017 കേസിനാധാരമായ സംഭവം നടന്നത്.
സംഭവത്തില്‍ മലയാളത്തിലെ നായകനടന് കൂടിയായ ദിലീപ് പ്രതിയാണ്. സിനിമാ മേഖലയില്‍ നിരവധി നടീനടന്മാരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ പെട്ട് ദിലീപ് മാസങ്ങളോളം ആലുവ സബ് ജയിലിലായിരുന്നു.