കോട്ടയത്ത് അതീവ ജാ​ഗ്രത; 271 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോട്ടയത്ത്  271 പേരുടെ  റാൻഡം പരിശോധനാഫലമാണ് ഇന്ന് പുറത്തുവരുന്നത്. സമൂഹ വ്യാപനമുണ്ടോ എന്നറിയാനായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ സ്രവമാണ് പരശോധനക്കയച്ചത്. പൊലീസുകാർ, ആരോ​ഗ്യപ്രവർത്തകർ,മാധ്യമപ്രവർത്തകർ എന്നിവരെയും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്നും നാളെയുമായി മുഴുവൻ പരിശോധനാ ഫലങ്ങളും ലഭിക്കും. സമൂഹ വ്യാപനത്തിനുള്ള സാധ്യത ജില്ലാ ഭരണകൂടം തള്ളിക്കളയുന്നില്ല. കോട്ടയത്ത് 5 ദിവസത്തിനിടെ 17 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്.

കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയിൽ നിന്ന് 2 പേർക്ക് രോ​ഗം പകർന്നിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർക്കും മറ്റൊരു ചുമട്ട് തൊഴിലാളിക്കുമാണ് രോ​ഗം പകർന്നത്. ഇവർക്ക് രണ്ടു പേർക്കും കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നാണ് നി​ഗമനം. കോട്ടയം മാർക്കറ്റിലെ തൊഴിലാളിക്ക് രോ​ഗം എവിടെ നിന്ന് ബാധിച്ചു എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചാവാനിക്കാട്ടുള്ള വിദ്യാർത്ഥിനിക്കും രോ​ഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 34 ദിവസമായി ഇവർ ഹോം ക്വാറന്റൈനിലാണ്. രോ​ഗ വ്യാപന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾക്ക് അനുമതിയുള്ളത്. നിരത്തിൽ അനാവശ്യമായി ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ല. മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. 7 പഞ്ചായത്തുകൾ അടക്കം 9 ഹോട്ട് സ്പോട്ടുകളാണ് കോട്ടയം ജില്ലയിലുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More