'പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു'; നീലവെളിച്ചം സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു

കൊച്ചി: ടോവിനൊ തോമസ്‌ നായകനായി എത്തുന്ന നീലവെളിച്ചം സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു' എന്ന് തുടങ്ങുന്ന പഴയ ഗാനത്തിന്‍റെ പുതിയ പതിപ്പാണ്‌ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചത്.  പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ ​സിനിമയിൽ ഈ ​ഗാനം ആലപിച്ചത്. 

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രില്‍ ഇരുപതിനാണ് തിയറ്ററുകളിലെത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന യുവകഥാകൃത്തും ആ വീട്ടിലുണ്ടെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുണ്ടാകുന്ന ബന്ധമാണ് കഥയുടെ പ്രമേയം. 

നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറലില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിഷികേശ് ബാസ്‌കരനാണ് നീലവെളിച്ചത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More