പൊന്നിയിന്‍ സെല്‍വന് വേണ്ടി പേരുമാറ്റി; തൃഷയുടെയും ജയം രവിയുടെയും ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടമായി

Web Desk 11 months ago

ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ 2 സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റിയ തെന്നിന്ത്യന്‍ താരങ്ങളായ തൃഷയ്ക്കും ജയം രവിക്കും ബ്ലൂ ടിക്ക് നഷ്ടമായി. ഇരുവരും സിനിമയിലെ കഥാപാത്രങ്ങളുടെ പേരായ കുന്ദവൈ എന്നും അരുണ്‍മൊഴി വര്‍മന്‍ എന്നുമാണ് പേര് മാറ്റിയത്. ഇതോടെയാണ് അക്കൗണ്ടിന്‍റെ വെരിഫിക്കേഷന്‍ നഷ്ടമായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് താരങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'സിനിമയുടെ പ്രമോഷന്‍റെ ഭാഗമായാണ് ട്വിറ്ററില്‍ പേര് മാറ്റിയത്. ഞാനും രവിയും ആദ്യം തന്നെ പേര് മാറ്റിയിരുന്നു. ഇതിനുപിന്നാലെ ബ്ലൂ ടിക്ക് നഷ്ടമാവുകയായിരുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ബ്ലൂ ടിക്ക് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പേരുകള്‍ മാറ്റിയത് സംശയാസ്പദമായ പ്രവര്‍ത്തിയാണെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം' - തൃഷ പറഞ്ഞു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പോളിസിയിലുണ്ടായ മാറ്റമാണ് വെരിഫിക്കേഷന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

പൊന്നിയിന്‍ സെല്‍വന്‍ 2 വിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ഭാഗത്തിന്‍റെ വിജയം രണ്ടാം ഭാഗത്തിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. വന്തിയദേവന്റെയും അരുൺമൊഴി വർമ്മന്റെയും തിരിച്ചുവരവും നന്ദിനിയുടെ നിഗൂഢതകൾക്കുമുള്ള ഉത്തരവുമാണ് രണ്ടാം ഭാഗത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്‌. ഏപ്രില്‍ 28-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് എത്തുക. ആദ്യഭാഗത്തിന് ആഗോളതലത്തില്‍ 500 കോടിയാണ് കളക്ഷനായി നേടാന്‍ സാധിച്ചത്. രണ്ടാം ഭാഗത്തിനും മികച്ച വിജയമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിര രണ്ടാംഭാഗത്തിലുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌. 

പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തിയ സിനിമകൂടിയായിരുന്നു പൊന്നിയിൻ സെൽവന്‍. 

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More