കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമയുടെ ജനനം. പരേതനായ പാണപ്പറമ്പിൽ ഇസ്മെയിൽ ആണ് ഭർത്താവ്. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ.
ചലച്ചിത്ര അഭിനയ രംഗത്ത് സജീവമായ ദുൽക്കർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്‌ക്കർ സൗദാൻ എന്നിവർ കൊച്ചുമക്കളാണ്. ഖബറടക്കം വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.