പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

കൊച്ചി: പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തിനുമുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. കൊച്ചി സ്വദേശികളായ പത്തോളം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. തമ്പി സുബ്രമണ്യം, എന്‍ ആര്‍ ശ്രീകുമാര്‍, അഷ്‌കര്‍ ബാബു, ബഷീര്‍, ഷെബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരെയാണ് പുലര്‍ച്ചെ വീടുകളിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി കൊച്ചിയില്‍ 1.80 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോയ്ക്കുശേഷം തേവര എസ് എച്ച് കോളേജിലെത്തുന്ന നരേന്ദ്രമോദി യുവം 2023 പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വഹിക്കും. തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നീ റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികളുടെ ഉദ്ഘാടനവും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More