കുനോ ദേശീയപാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാല്‍: കുനോ ദേശിയ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് മാസം മുന്‍പ് കൊണ്ടുവന്ന 6 വയസ് പ്രായമുള്ള ഉദയ് എന്ന ചീറ്റയാണ് ചത്തത്‌. ചീറ്റക്ക് തളര്‍ച്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും ദിവസേനയുള്ള പരിശോധനയില്‍ കണ്ടെത്തിയതായി വനം വകുപ്പിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. രാവിലെ 11 മണിയോടെ ആദ്യഘട്ട ചികിത്സ നൽകുകയും ചെയ്തിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് അറിയിച്ച വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നബീബിയയിൽനിന്ന് എത്തിച്ച ചീറ്റകളിൽ ഒന്നു ചത്തിരുന്നു. സാക്ഷ എന്ന പെൺചീറ്റയാണ് കഴിഞ്ഞ മാസം ചത്തത്. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നും നബീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളില്‍ ഇനി 18 എണ്ണമാണ് ബാക്കിയുള്ളത്. വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 8 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More