മലയാളത്തിലും തമിഴിലും തെലുങ്കിലും സുഹൃത്തുക്കളുണ്ട്; നല്ല പ്രോജക്ടുകള്‍ വന്നാല്‍ ചെയ്യും - പ്രിയങ്കാ ചോപ്ര

Web Desk 11 months ago

മുംബൈ: മലയാളത്തിലും തമിഴിലും തെലുങ്കിലും നല്ല സുഹൃത്തുക്കളുണ്ടെന്നും മികച്ച പ്രൊജക്ടുകള്‍ ലഭിച്ചാല്‍ താന്‍ ചെയ്യുമെന്നും പ്രിയങ്കാ ചോപ്ര. സിനിമ ചെയ്യുമ്പോള്‍ ഭാഷയുടെ കാര്യത്തില്‍ ആരെങ്കിലും സഹായിക്കേണ്ടി വന്നേക്കും. പക്ഷേ തനിക്കു നന്നായി അനുകരിക്കാനാകും. താന്‍ ചെയ്യുന്ന പുതിയ വെബ് സീരിസായ സിറ്റഡെലിൽ  ഒൻപതു ഭാഷ സംസാരിക്കുന്നുണ്ട്. സത്യത്തിൽ ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ വേറെ ഭാഷകളൊന്നും തനിക്ക് അറിയില്ലെന്നും പ്രിയങ്കാ ചോപ്ര മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളുണ്ടാകും. താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് എല്ലാവരും ശ്രമിക്കുന്നത്. സ്വയം എഴുന്നേൽക്കണം. സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് നമ്മുക്ക് എത്താന്‍ സാധിക്കുക. ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ചുവര്‍ഷങ്ങളായി താന്‍ വളരെ സന്തോഷവതിയാണെന്നും പ്രിയങ്കാ ചോപ്ര പറഞ്ഞു.

ഞാൻ ഹിന്ദിസിനിമയിൽ അഭിനയിച്ച് തുടങ്ങുന്ന കാലത്ത് നായികമാർ രണ്ടാംതരക്കാരായിരുന്നു. നാലോ അഞ്ചോ പാട്ടുകൾ, അഞ്ചോ ആറോ സീനുകൾ അത്രയും ലഭിച്ചാൽ തന്നെ വലിയകാര്യമെന്നു സന്തോഷപ്പെടേണ്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ അതിലൊക്കെ മാറ്റമുണ്ടായിരിക്കുന്നു. ബോളിവുഡിൽ നീണ്ടകാലം നായികയായിരുന്നെങ്കിലും അമേരിക്കയിൽ എത്തിയപ്പോൾ തുടക്കക്കാരിയായി ഓഡിഷൻ നടത്തിയാണ് തന്നെ സെലക്ട് ചെയ്തതെന്നും പ്രിയങ്കാ ചോപ്ര പറഞ്ഞു.

അതേസമയം, പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന 'സിറ്റഡൽ' എന്ന ആമസോൺ വെബ് സീരീസ് ഈ മാസം 28ന് റിലീസ് ചെയ്യും. ഇപ്പോൾ നടിയും സംഘവും സീരീസിന്റെ പ്രൊമോഷൻ ജോലികളുടെ തിരക്കിലാണ്. റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന വെബ് സീരീസിൽ റിച്ചാൽഡ് മാഡൻ ആണ് നായക വേഷത്തിൽ. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ 'സിറ്റാഡൽ' ലഭ്യമാകും.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More