വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതര്‍

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ദുബായ് വിമാനത്തിന് തീ പിടിച്ചു. പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. 169 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തിന് തീ പിടിച്ചതിന് പിന്നാലെ അധികൃതർ പരിഭ്രാന്തിയിലായെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.

വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിന് തകരാർ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് തീപിടിച്ച വിവരമറിഞ്ഞ് സർവീസുകൾ നിർത്തിവച്ച ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Contact the author

International Desk

Recent Posts

International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More