യുവാക്കളുടെ ചോദ്യത്തിന് മറുപടി പറയണമെങ്കില്‍ മോദി ഒരിക്കല്‍ക്കൂടി ജനിക്കണം- പരിഹാസവുമായി എം സ്വരാജ്

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. യുവാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കണമെങ്കില്‍ നരേന്ദ്രമോദി ഒരിക്കല്‍ക്കൂടി ജനിക്കണമെന്ന് എം സ്വരാജ് പറഞ്ഞു. സംവാദമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പ്രധാനമന്ത്രിയും ബിജെപിയും യുവാക്കളെയും രാജ്യത്തെയും കബളിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം ഏകപക്ഷീയമായി പ്രസംഗം നടത്തി മടങ്ങുകയാണ് ചെയ്തതെന്നും എം സ്വരാജ് പറഞ്ഞു. ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരു പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നു. ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നു, അവരുമായി സംവദിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു എന്ന് പ്രഖ്യാപിക്കുന്നു. മാധ്യമങ്ങളത് കൊട്ടിഘോഷിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ജനതയുമായി സംവദിക്കാന്‍ നരേന്ദ്രമോദിക്ക് ഈ ജന്മം സാധിക്കില്ല. മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളായിട്ടുപോലും അദ്ദേഹം അതിനെ അഭിമുഖീകരിച്ചില്ല. ഏകപക്ഷീയമായി പ്രസംഗം നടത്തി മടങ്ങി'- എം സ്വരാജ് പറഞ്ഞു.

ഇന്ത്യയെ മതറിപ്പബ്ലിക് ആക്കി മാറ്റാനുളള ആസൂത്രിത നീക്കമാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More