ഖാര്‍ത്തൂം: അഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഡല്‍ഹിയിലെത്തി. ഓപ്പറേഷന് കാവേരിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും 360പേരാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇതില്‍ ഒന്‍പത് മലയാളികളുമുണ്ട്. ഇന്ന് കേരള ഹൗസില്‍ തങ്ങിയ ശേഷം ഇവരെ നാളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലെത്തിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന് കാവേരി തുടരുമെന്ന് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന് ജിദ്ദയില്‍ പറഞ്ഞു. സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന് കാവേരി തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമായി 556 ഇന്ത്യക്കാര്‍ സുഡാനില്‍ നിന്നും ജിദ്ദയില്‍ എത്തിയെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.