"കേരളാസ്റ്റോറി"ക്ക് നല്കിയ പ്രദർശനാനുമതി റദ്ദ് ചെയ്യാൻ സെൻസർ ബോർഡ് തയ്യാറാവണം -നൂര്‍ബിന റഷീദ്

"കേരളാസ്റ്റോറി"ക്ക് നല്കിയ പ്രദർശനാനുമതി റദ്ദ് ചെയ്യാൻ സെൻസർ ബോർഡ് തയ്യാറാവണമെന്ന് മുസ്ലിം ലീഗ് നേതാവ് നൂര്‍ബിന റഷീദ്. മതസ്പർദ വളർത്തുന്ന പ്രമേയത്തിലൂന്നി 'ബെയിസ്ഡ് ഓണ്‍ ട്രൂ സ്റ്റോറി' എന്ന് എഴുതി കാണിച്ചു കൊണ്ടാണ് സിനിമയുടെ ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണെന്ന് നൂര്‍ബിന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഞങ്ങളുടെ മതവിശ്വാസത്തിൽ ഊന്നിനിന്നു കൊണ്ടു തന്നെ ഞങ്ങൾപാലിക്കുന്ന ഒരു മൂല്യമാണ് മതേതരത്വം. ഞങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുവാൻ സാധ്യമല്ല എന്ന്‌ കേരളസമൂഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് "കേരളാസ്റ്റോറി " എന്ന പേരുകൊടുത്തു  കേരളത്തിലേ 26.5% വരുന്ന മുസ്ലിം സമുദായത്തേ പൊതുജനമദ്ധ്യത്തിൽ അതിക്ഷേപിക്കുന്ന സിനിമാനിർമ്മാണം. മതസ്പർദ വളർത്തുന്ന പ്രമേയത്തിലൂന്നി  “based on many true story “എന്ന് എഴുതി കാണിച്ചു കൊണ്ടാണ് സിനിമയുടെ ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. ട്രെയിലർ ഇറങ്ങാൻ പോലും സിനിമറ്റോഗ്രാഫ് നിയമം 1952 പ്രകാരംരൂപീകരിച്ച സെൻസർബോർഡ് അംഗീകാരം നൽകേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പോലും പരിശോധിച്ച ശേഷം മാത്രമെ പ്രദർശനാനുമതി സെൻസർ ബോർഡ് നല്കാവൂ എന്നാണ്  നിയമം അനുശാസിക്കുന്നത്.  "കേരളാസ്റ്റോറി" എന്ന സിനിമക്കു നല്കിയ പ്രദർശനാനുമതി റദ്ദ് ചെയ്യാൻ സെൻസർ ബോർഡ് സ്വമേധയാ തയ്യാറാവണം.  മതസ്പർദ വളർത്തുന്ന പ്രമേയത്തിലൂന്നി സിനിമ നിർമ്മിച്ചുവർക്കെതിരെ നിയമനടപടിസ്വീകരിക്കാൻ ഭരണകൂടം മുന്നോട്ടുവരണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More