പി എസ് 2; ഒടിടി റൈറ്റ്സ് സ്വന്തമാക്കി ആമസോണ്‍ പ്രൈം

Web Desk 11 months ago

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നിയിന്‍ സെല്‍വന് മികച്ച പ്രതികരണം. ആദ്യ ദിനം തന്നെ ചിത്രം 38 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്‌. ചിത്രത്തിന്‍റെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ 40കോടി രൂപയായിരുന്നു ആദ്യദിനം ചിത്രം നേടിയത്. ആദ്യഭാഗത്തെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനിടയില്‍ പി എസ്‌ 2 വിന്‍റെ ഒ ടി ടി റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കി.

തിയറ്ററുകളിൽ അഞ്ച് ആഴ്ച പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശനം ആരംഭിക്കുക. ഏകദേശം ജൂണോട് കൂടിയാവും പൊന്നിയിൻ സെൽവൻ ഒ.ടി.ടി‍യിൽ എത്തുകയെന്നാണ് റിപ്പോര്‍ട്ട്‌. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം ജൂൺ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയാണ് ചിത്രം ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ എത്തുക.  ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന കേന്ദ്രകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More