നടന്‍ മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: നടന്‍ മാമോക്കോയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാമൂക്കോയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. ഔദ്യോഗിക പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജും മന്ത്രി ആര്‍ ബിന്ദുവും മാമുക്കോയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‍റെ അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ഏപ്രില്‍ 24-ന് മലപ്പുറം വണ്ടൂരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളാണ് മാമുക്കോയ. നാടകരംഗത്തുനിന്നും മലയാളസിനിമയിലേക്കെത്തിയ മാമുക്കോയ കോഴിക്കോടന്‍ ഭാഷാ ശൈലിയെ ജനകീയനാക്കിയ നടന്‍കൂടിയാണ്. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 21 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 22 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More