കൊച്ചി: ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പാച്ചുവും അത്ഭുത വിളക്കും' സിനിമയ്ക്ക് മികച്ച പ്രതികരണം. സിനിമയുടെ ടീസറിന് ലഭിച്ച സ്വീകാര്യത ചിത്രത്തിനും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സത്യന് അന്തിക്കാടിന്റെ മകന് അഖില്‍ സത്യന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. കേരള ബോക്സ് ഓഫീസിൽ 43 ലക്ഷത്തിലധികം രൂപയാണ് ആദ്യ ദിനം ചിത്രം നേടിയതെന്നാണ് ട്വിറ്റർ ഫോറംസിന്റെ കണക്ക്. ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫഹദ് ഫാസിലിന് പുറമേ ഇന്നസെന്റ്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇന്നസെന്റ് അഭിനയിച്ച അവസാന ചിത്രമെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന് വര്‍ഗീസാണ് സംഗീതം. ഗോവ, എറണാകുളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം, സത്യൻ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.