പൊന്നിയിന്‍ സെല്‍വന്‍ 2 ഇതുവരെ നേടിയത് 150 കോടിയെന്ന് റിപ്പോര്‍ട്ട്‌

Web Desk 11 months ago

ചെന്നൈ: മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം ദിവസം നേടിയത് 150 കോടിയാണെന്ന് റിപ്പോര്‍ട്ട്‌. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യു എസില്‍ നിന്ന് മാത്രം 29 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്‌. പ്രദർശനത്തിനെത്തി രണ്ട് ദിവസംകൊണ്ട് 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. 2023ൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 

ആദ്യഭാഗം പോലെ തന്നെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് സിനിമ എത്തിയിരിക്കുന്നത്.  ഐശ്വര്യ റായ്, വിക്രം , കാർത്തി , ജയറാം ,തൃഷ, ജയം രവി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലെ പ്രധാന കേന്ദ്രകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പി എസ് 1 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-നാണ് റിലീസ് ചെയ്തത്.

ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരന്നത്. ഇത് സിനിമയുടെ വിജയത്തിന്‍റെ ഒരു പ്രധാനകാരണമായിരുന്നു. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More