സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അം​ഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഓർഡിനൻസ് പരി​ഗണിച്ചത്. ഡിസാസ്റ്റർ ആന്റ് പബ്ലിക്ക് ഹെൽത്ത് എമർജൻസി ആക്റ്റ് പ്രകാരമാണ് ഓർഡിനൻസ്. ഈ നിയമ പ്രകാരം 25 ശതമാനം ശമ്പളം സർക്കാറിന് പിടിക്കാനാകും. ശമ്പളം തിരിച്ചു നൽകുന്നതിൽ ആറ് മാസത്തിനുള്ളിൽ തീരുമാനം എടുത്താൽ മതിയാകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഓർഡിനൻസ് ഇറക്കിയത്. ഹൈക്കോടതി സിം​ഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.  കോടതി നിർദ്ദേശ പ്രകാരം ഉത്തരവ് നിയമവിധേയമാക്കുകയാണ് ചെയ്തതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. കാര്യങ്ങളുടെ ​ഗൗരവം പ്രതിപക്ഷ നേതാവിന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടാൽ നിയമമാകും. ഓർഡിൻസിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ കോടതിയെ സമീപിച്ചേക്കും.

സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് യുഡിഎഫ് ആരോപിച്ചു. സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം പിടിക്കുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തത്. 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കുന്നതിനെതിരെ യുഡിഎഫ് അനുകൂല അധ്യാപക സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജി മെയ് 20 വീണ്ടും പരി​ഗണിക്കും. ശമ്പളം നീട്ടിവെക്കാനുള്ള ഉത്തരവ് നിയമ പരമായി നിലനിൽക്കിലെന്ന് കോടതി പറഞ്ഞു. ശമ്പളം ഓരോ ജീവനക്കാരന്റെയും അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ സർക്കാറിന് മേൽക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More