ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരമുണ്ടാകണം; അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട് - നീരജ് ചോപ്ര

ദോഹ: ഗുസ്തി താരങ്ങളുടെ സമരത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കാനിരിക്കെ സമരം നീട്ടി കൊണ്ട് പോകുന്നത് ശരിയായ കാര്യമല്ലെന്നും നീരജ് ചോപ്ര മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം  ന​ട​ന്ന ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തി​നു പി​ന്നാ​ലെ ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മറുപടി പറയുമ്പോഴാണ് നീരജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഭിപ്രായം പറഞ്ഞതാണ്‌. എ​ത്ര​യും വേ​ഗം ച​ർ​ച്ച​യി​ലൂ​ടെ​ പ്ര​ശ്നം പ​രി​ഹ​രി​ച്ച് ആവ​ശ്യ​മായ നടപടികള്‍ സ്വീകരിക്കണം. രാ​ജ്യ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ വ​ലി​യ ബ​ഹു​മ​തി​ക​ൾ നേടിയവരാണ് ഗുസ്തി താരങ്ങള്‍. അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ പി.​ടി ഉ​ഷ താ​ര​ങ്ങ​ളു​മാ​യി സംസാരിച്ചത് ശുഭ സൂചനയായാണ്‌ താന്‍ വിലയിരുത്തുന്നത് - നീരജ് ചോപ്ര പറഞ്ഞു.

അതേസമയം, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെത്തിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ മഹാ പഞ്ചായത്ത് രംഗത്തെത്തി.  ഇതുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതാക്കളുള്‍പ്പെടെ സമരപ്പന്തലിലെത്തും. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്ന് ദില്ലി പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏപ്രില്‍ 23-നാണ് ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയിട്ടും പൊലീസ് എഫ് ഐ ആര്‍ പോലും എഴുതാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More