അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

ബെയ്ജിംഗ്: അമിത മദ്യപാനികള്‍ക്കും മദ്യാസക്തര്‍ക്കും ചിപ്പ് ചികിത്സ വികസിപ്പിച്ച് ചൈന. നിലവിലെ ചികിത്സാരീതി 70 ശതമാനം പേരും വീണ്ടും മദ്യപാനത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ചികിത്സാരീതി വികസിപ്പിച്ചുകൊണ്ട്‌ ചൈനയിലെ ആരോഗ്യവിദഗ്ദര്‍ രംഗത്തെത്തിയിരിക്കുന്നത്. വെറും അഞ്ചുമിനിട്ട് മാത്രം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചാണ് മദ്യാസക്തിയെ ചെറുക്കാനുള്ള വഴി കണ്ടെത്തിയിരിക്കുന്നത്. മുന്‍ യുഎന്‍ ഇന്റര്‍നാഷണല്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്‍റ് ഹാവോ വെയുടെ നേതൃത്വത്തിലാണ് ഈ പരീക്ഷണം നടക്കുന്നത്. 

മദ്യാസക്തി കുറയ്ക്കാനുള്ള ഈ ചിപ്പ് ശരീരത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ അഞ്ചുമാസം വരെ പൂര്‍ണ്ണമായി മദ്യപാനത്തില്‍ നിന്ന് മദ്യാസക്തര്‍ക്ക് സാധിക്കുമെന്നാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെ പറയുന്നത്. മൈനര്‍ ഓപറേഷന്‍ പ്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയില്‍ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരം മദ്യപാനിയായിരുന്നു ശസ്ത്രക്രിയക്ക് വിധേയനായ 36 കാരന്‍. ബോധം പോകും വരെ മദ്യപിക്കുന്ന ഇയാള്‍ രാവിലെ മുതല്‍ കഴിഞ്ഞ 15 രാവിലെ മുതല്‍ മദ്യപനം തുടങ്ങുന്ന ശീലക്കാരനാണ്. എന്നാല്‍ ശാസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മദ്യാസക്തി കുറയ്ക്കുന്ന നല്‍ട്രക്‌സോണ്‍ പുറത്തുവിടാന്‍ ശേഷിയുള്ള ചിപ്പാണ് ശരീരത്തില്‍ ഘടിപ്പിക്കുന്നത്. മദ്യാസക്തരില്‍ പൊതുവില്‍ ചികിത്സാ വേളയില്‍ നല്‍ട്രക്‌സോണ്‍ ഉപയോഗിക്കാറുണ്ട്. ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ഹോസ്പിറ്റലിലാണ് ആദ്യമായി ഇത്തരത്തില്‍ ചിപ്പ് ശസ്ത്രക്രിയ നടന്നത്. ചികിത്സക്ക് വിധേയനായ രോഗി തന്റെ മദ്യാസക്തി കുറഞ്ഞതായും പുതിയൊരു ജീവിതം സാധ്യമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ആശുപത്രി അധികൃതരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Contact the author

International

Recent Posts

Web Desk 1 month ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 4 months ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 4 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

More
More
Web Desk 5 months ago
Health

അമിതവണ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More
Web Desk 5 months ago
Health

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം!

More
More
Web Desk 5 months ago
Health

എട്ടു മണിക്കൂര്‍ തുടര്‍ച്ചായി ഇരുന്ന് ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

More
More