കോണ്‍ഗ്രസിന്റെ നെറ്റിപ്പട്ടമാണ് കെ മുരളീധരനെന്ന് വി ഡി സതീശന്‍

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കെപിസിസിയുടെ ലീഡേഴ്‌സ് മീറ്റില്‍ കെ മുരളീധരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയുടെ നെറ്റിപ്പട്ടമാണ് കെ മുരളീധരനെന്നും യുദ്ധമുഖത്ത് പടവാള്‍ ഉറയിലിടുന്ന നേതാവിന്റെ മകനല്ല താനെന്ന് മുരളീധരന്‍ ഓര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരനും ടി എന്‍ പ്രതാപനും വേദിയില്‍വെച്ച് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വി ഡി സതീശന്റെ അഭിപ്രായത്തോട് ബെന്നി ബെഹനാനും യോജിച്ചു. ഇരുവരും തീരുമാനം മാറ്റണമെന്നാണ് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടത്. 

പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ തയാറാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞപ്പോള്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് തീരുമാനമെടുക്കാം എന്നാണ് മുരളീധരന്‍ പറഞ്ഞത്. ഇരുവരും നേരത്തെയും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വേദിയില്‍ ഇക്കാര്യം പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ല്‍ വടകരയില്‍ സിപിഎം നേതാവ് പി ജയരാജനെ പരാജയപ്പെടുത്തിയാണ് കെ മുരളീധരന്‍ ലോക്‌സഭയിലെത്തിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയോട് പരാജയപ്പെടുകയായിരുന്നു. രണ്ടുദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റ് ഇന്ന് അവസാനിക്കും. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങളായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More