കൊച്ചി: സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ലീഡ് റോളിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക്ക് ഫ്രെയ്മ്സ് ആണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ഗോപിയുടെയും ബിജുമേനോന്റെയും കണ്ണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽ തയ്യാറാക്കിയത്.
അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മിഥുൻ മാനുവലിന്റെതാണ് തിരക്കഥ. ‘അഞ്ചാം പാതിരാ’ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
11 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'എഫ്‍ഐആര്‍', 'രണ്ടാം ഭാവം', 'ക്രിസ്റ്റ്യൻ ബ്രദേഴ്സ്', 'കളിയാട്ടം', 'കിച്ചാമണി എംബിഎ', 'പത്രം' എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.