ഒളിമ്പിക്സ് ഇനി നീട്ടിവെക്കില്ല, റദ്ദാക്കും - ടോക്കിയോ 2020 പ്രസിഡന്റ് യോഷീറോ മോറി

ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് 2021 ജൂലൈ 23 ലേക്ക് നീട്ടിവെച്ച ടോക്കിയോ ഒളിമ്പിക്സ് ഇനിയും നീട്ടിവെക്കുന്ന പ്രശ്നമില്ലെന്ന് ടോക്കിയോ 2020  പ്രസിഡന്റ് യോഷീറോ മോറി പറഞ്ഞു. കോവിഡ്-19  ഭീഷണി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും ഒരു നീട്ടിവെക്കലുണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യോഷീറോ മോറി. '' ഇല്ല, അങ്ങിനെയെങ്കില്‍ ഞങ്ങള്‍ ഒളിമ്പിക്സ് റദ്ദാക്കും''- അദ്ദേഹം പറഞ്ഞു.

''യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ ഒളിമ്പിക്സ് മുന്‍പ് റദ്ദാക്കിയ ചരിത്രമുണ്ട്. ഇന്ന് നാം പോരാടുന്നത് അദൃശ്യനായ ശത്രുവിനോടാണ്, ആ പോരാട്ടത്തില്‍ വിജയിച്ച് ഒളിമ്പിക്സ് നടന്നാല്‍ അത് മുന്‍കാല ഒളിമ്പിക്സുകളെക്കാള്‍ തിളക്കമുള്ളതായിരിക്കും''- യോഷീറോ മോറി പറഞ്ഞു. മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ ഒളിമ്പിക്സ് നടത്താനുള്ള തീവ്രമായ ശ്രമത്തിലാണ് സംഘാടകര്‍. അതുകൊണ്ടുതന്നെ  ഒളിമ്പിക്സ് നടക്കാതെപോയാല്‍ എല്ലാവരുടെയും ശ്രമങ്ങള്‍ വൃഥാവിലാകുമെന്നും യോഷീറോ മോറി ആശങ്ക പ്രകടിപ്പിച്ചു. 

അതേസമയം ഫലപ്രദമായ വാക്സിന്‍ കണ്ടെത്തുന്നതുവരെ ജപ്പാനോ മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കൊ ഒളിമ്പിക്സിന് ആഥിതേയത്വം വഹിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ജപ്പാന്‍ മെഡിക്കല്‍ അസോസിയേഷന്‍  പ്രസിഡന്റ് ഡോ.യോഷിതാകെ യോക്കൊകുറ അഭിപ്രായപ്പെട്ടു. ടോക്കിയോവില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും മതിയായ ടെസ്റ്റിംഗ് സംവിധാനത്തിന്റെ അപര്യാപ്തത ജപ്പാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശനമാണെന്നും ഡോ.യോഷിതാകെ യോക്കൊകുറ വ്യക്തമാക്കി.

എന്നാല്‍ ടോക്കിയോ 2020 ഒളിമ്പിക്സ് നടത്താന്‍ എല്ലാ അര്‍ത്ഥത്തിലും ഒരുങ്ങിയിട്ടുണ്ടെന്നും ഐഒസി, ടോക്കിയോ 2020, ഡബ്ല്യുഎച്ച്ഒ എന്നീ ഓര്‍ഗനൈസേഷനുകള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കോവിഡിനെ അതിജീവിച്ച് മനോഹരമായ ഒരു ഒളിമ്പിക്സ് നമുക്ക് നടത്താന്‍ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് തങ്ങളുള്ളതെന്നും ഐഒസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More