മെയ്‌ 4 മുതല്‍ നിര്‍ദ്ദിഷ്ട ജില്ലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: രണ്ടാംഘട്ട ലോക്ക് ഡൌണ്‍ മെയ്‌ 3നു അവസാനിക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട ജില്ലകളില്‍ മെയ് 4 മുതല്‍ ലോക്ക് ഡൌണ്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യാഗിക ട്വിറ്ററിലൂടെയാണ് എം.എച്ച്.എ (മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ്) ഇക്കാര്യത്തെ സംബന്ധിച്ച് സൂചന നല്‍കിയത്. ഏതൊക്കെ ജില്ലകളിലും സംസ്ഥാനങ്ങളിലുമാണ് ഇളവുകള്‍ ബാധകമാവുക എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ലോക്ക് ഡൌണിനെ തുടര്‍ന്ന് രാജ്യത്തെ വ്യാപാര വ്യാവസായിക മേഖലകളെല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍ സമ്പദ് വ്യവസ്ഥ വലിയ തകര്‍ച്ചയെ നേരിടുകയാണ്. ഇതിനെ മറികടക്കാന്‍ കോവിഡ്-19 സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട്‌ ഉത്പാദന മേഖലകളെ സജീവമാക്കാനുള്ള ആസൂത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇത് കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൌണ്‍ ഇളവ് നടപ്പില്‍ വരിക. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനങ്ങളുണ്ടാകുമെന്നാണ് ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഇതിനിടെ പഞ്ചാബില്‍ ലോക്ക് ഡൌണ്‍ മെയ്‌ 17 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ പ്രയാസങ്ങള്‍  കുറയ്ക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുമാണ് താന്‍ ശ്രമിക്കുന്നത് എന്നു പറഞ്ഞ മുഖ്യമന്ത്രി, ദിവസേന നാലുമണിക്കൂര്‍ ലോക്ക് ഡൌണ്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ 11 മണിവരെ റെഡ്സ്പോട്ടുകള്‍ അല്ലാത്തയിടങ്ങളില്‍ ഇളവു നല്‍കുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ 11 മണിമുതല്‍ കര്‍ശനമായി ലോക്ക് ഡൌണ്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് 


Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More