'ജവാനും മുല്ലപ്പൂവും', 'ശാകുന്തളം' സിനിമകള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

Web Desk 11 months ago

കൊച്ചി: രഘു മേനോന്‍ സംവിധാനം ചെയ്ത  'ജവാനും മുല്ലപ്പൂവും' സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ശകുന്തള'വും ഒടിടിയിലേക്ക്. ജയശ്രീ എന്ന സ്കൂള്‍ ടീച്ചറുടെ കഥയാണ് ജവാനും മുല്ലപ്പൂവും പറയുന്നത്. ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യകളെ കുറിച്ച് വലിയ അറിവില്ലാത്ത ടീച്ചര്‍ കൊവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം. മാർച്ച് 31 ന് റിലീസിനെത്തിയ ചിത്രം ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ആരംഭിച്ചു.

മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. തെലുങ്കിനു പുറമേ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.

സാമന്ത ശകുന്തളയായി എത്തുമ്പോള്‍ മലയാളി നടന്‍ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായെത്തുന്നത്. ശകുന്തളയുടെ തോഴിയായ അനസൂയയായി എത്തുന്നത് അതിഥി ബാലനാണ്. പ്രകാശ് രാജ്, മധുബാല, ഗൗതമി, അനന്യ നാഗല്ല, സച്ചിന്‍ ഖേഡേക്കര്‍, അല്ലു അര്‍ഹ, ഡോ. എം മോഹന്‍ ബാബു തുടങ്ങിയവരാണ് ശാകുന്തളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശകുന്തളവും ആമസോണ്‍ പ്രൈമില്‍ സ്ട്രീമിഗ് ആരംഭിച്ചു. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More