കൊച്ചി: വാത്തി എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയില്‍ ദുല്‍ഖര്‍ സല്മാന് നായകനാകുമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. സീതാരാമത്തിന് ലഭിച്ച അതേ വിജയം സിനിമയ്ക്ക് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. കേരളത്തില്‍ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫര്‍ ഫിലിംസാണ്. ഈ ചിത്രം നിര്‍മിക്കുന്നത് ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ കീഴില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
അതേസമയം, സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം 'കിംഗ് ഓഫ് കൊത്ത' ഓണത്തിനാണ് തിയേറ്ററിലെത്തുക. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിച്ചത്. അതേസമയം, ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവും ദുൽഖറിന്റേതായി അണിയറയിൽ ഉണ്ട്.