മെസ്സിയെ അപമാനിച്ച് പി എസ് ജി ആരാധകര്‍; വീഡിയോ വൈറല്‍

പാരീസ്: സസ്പെന്‍ഷന് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അപമാനിച്ച് പി എസ് ജി ആരാധകര്‍. അയാസിയോയ്ക്കെതിരായ ലീഗ് വണ്‍ മത്സരത്തിലാണ് മെസ്സിയെ പി എസ് ജി ആരാധകര്‍ അപമാനിച്ചത്. മെസ്സിക്ക് പന്ത് കിട്ടുമ്പോഴെല്ലാം പി എസ് ജി ആരാധകര്‍ കൂകിവിളിച്ചു. മത്സരത്തില്‍ ടീം അഞ്ച് ഗോള്‍ നേടിയെങ്കിലും മെസ്സിക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. മെസ്സിക്കെതിരെ പി എസ് ജി ആരാധകര്‍ കൂകി വിളിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

അതേസമയം, ആരാധകരുടെ ഭാഗത്തുനിന്നുമുണ്ടായ സമീപനം കളിയെ സാരമായി ബാധിച്ചുവെന്ന് പി എസ് ജി താരം റെനാറ്റോ സാഞ്ചസ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മത്സരത്തില്‍ കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. 47, 54 മിനിറ്റുകളിലാണ് എംബാപ്പെ ഗോള്‍ നേടിയത്. ഫാബിയന്‍ റൂയിസ്,ഹക്കീമി എന്നിവരും ഗോള്‍ നേടി.

ക്ലബിന്‍റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിയെ സസ്പെന്‍ഡ് ചെയ്തത്. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. ഇതിനിടെ മെസ്സി സൗദി ക്ലബ്ബില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അല്‍- ഹിലാലുമായി മെസ്സി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും പിതാവ് അറിയിച്ചിരുന്നു. 

Contact the author

Sports Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More